കോട്ടയം : ജാഗ്രത പ്രീമിയർ ലീഗിന്റെ ആദ്യദിനത്തിലെ മൂന്നു മത്സരങ്ങളിൽ ആവേശോജ്വല വിജയം നേടി ഷാഡോസ് മാന്നാനവും റാപ്റ്റേഴ്സ് കോട്ടയവും റാവീൻസ് എരുമേലിയും. ലീഗിലെ ആദ്യ മത്സരത്തിൽ ഷാഡോസ് മാന്നാനം റാപ്റ്റേഴ്സ് കോട്ടയത്തിനെ പരാജയപ്പെടുത്തി. അഞ്ചോവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി റാപ്റ്റേഴ്സ് കോട്ടയം നേടിയ 59 റൺ , നാലാം ഓവറിൻ്റെ രണ്ടാം പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കി ഷാഡോസ് മാന്നാനം മറികടന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ അനന്തു മാന്നാനത്തിൻ്റെ അനന്തു കെ.സി ആണ് മത്സരത്തിലെ താരം.
രണ്ടാം മത്സരത്തിൽ രാവിൻസ് എരുമേലി സിക്സേഴ്സ് മറ്റക്കരയെ പരാജയപ്പെടുത്തി. അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി റാവീൻസ് എരുമേലി 67 റൺ എടുത്തപ്പോൾ , ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ബാറ്റ് ചെയ്ത സിക്സേഴ്സിന് 63 റൺ മാത്രമാണ് എടുക്കാനായത്. നാല് റണ്ണിൻ്റെ തോൽവി. 16 പന്തിൽ നാല് സിക്സും ഒരു ഫോറും പറത്തി 39 റൺ എടുത്ത റാവിൻസ് എരുമേലിയുടെ സരൺ വി എസ് ആണ് കളിയിലെ താരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം മത്സരത്തിൽ ഈഗിൾസ് കാണക്കാരിയെ റാപ്റ്റേഴ്സ് കോട്ടയം പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റാപ്റ്റേഴ്സ് കോട്ടയം അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കി 75 റണ്ണാണ് നേടിയത്. എന്നാൽ ഈഗിൾസ് കാണക്കാരിക്ക് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 40 റൺ മാത്രമാണ് നേടാൻ സാധിച്ചത്. 14 പന്തിൽ 34 റൺ എടുത്ത ജികെ ആണ് കളിയിലെ താരം.
ഗുരുവായൂർ ദേവസ്വത്തിലെ വിപ്ളവകാരി മുറിവാലൻ മുകുന്ദൻ ചരിഞ്ഞു ; കൊമ്പൻ്റെ അന്ത്യം ചങ്ങലയിൽ നിന്ന് അഴിക്കാതെ
തൃശൂർ : ഗുരുവായൂർ ദേവസ്വത്തിലെ വിപ്ളവകാരി മുറിവാലൻ മുകുന്ദൻ ചരിഞ്ഞു. ചങ്ങലയിൽ നിന്ന് അഴിക്കാതെ നിന്ന അക്രമകാരിയായ കൊമ്പനായിരുന്നു മുറിവാലൻ മുകുന്ദൻ. 1986-ൽ ആണ് മുകുന്ദൻ എന്ന കുട്ടിയാനയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. ലക്ഷണത്തികവുകൾക്കൊപ്പം ലക്ഷണക്കേടായി മുറിവാലും അന്നേ ശ്രദ്ധിയ്ക്കപ്പെട്ടു.അങ്ങിനെയാണ് അവനു മുറിവാലൻ മുകുന്ദൻ എന്ന പേരു വീഴുന്നതും.പുതിയ ആന കോട്ടയിൽ എത്തിയാൽ അവനെ കാണാനും വിലയിരുത്തുവാനും മറ്റുമായി പാപ്പാന്മാർ ചുറ്റുകൂടും. പതിവുപോലെ പുതുമുഖം മുകുന്ദന്റെയടുത്തും, പാപ്പാന്മാർ കൂടി. കുഞ്ഞിരാമൻ എന്ന പാപ്പാന്റെ അടുത്തായിരുന്നു അവന്റെ ആദ്യ പരാക്രമം.കുട്ടിയല്ലേ കുസ്യ തിയിത്തിരി കാണുമെന്ന് അവർ പറഞ്ഞു ചിരിച്ചു. എന്നാൽ വരാനിരിയ്ക്കുന്ന പലതിന്റേയും ഒരു മുന്നറിയിപ്പായിരുന്നു അതെന്ന് പോക പോക അവർ തിരിച്ചറിഞ്ഞു.
മിന്നലിന്റെ വേഗത്തിലാണ് മുകുന്ദന്റെ ആക്രമണം. ആനപന്തിയിലെ തഴക്കം ചെന്ന പാപ്പാന്മാർക്കുപോലും അതിൽ അടിതെറ്റും. കനം കുറഞ്ഞ സൂചിക്കൊമ്പ് പലതവണ പ്രതിയോഗിക്കുമേൽ പ്രയോഗിക്കുവാൻ അസാമാന്യ കഴിവാണിവന്. ക്യഷ്ണൻ എന്ന പാപ്പാൻ മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലത്തിൽ ആണെങ്കിലും പിന്നീട് പങ്ങുവേന്ന പാപ്പാനെ അവൻ കാലപുരിക്കയച്ചു കൊലവിളിച്ചു, പുലകുളി നടത്തുവാൻ ശ്രമിച്ച അവനെ പാപ്പന്മാർ തടഞ്ഞു.
അടിച്ചൊതുക്കുവാനുള്ള ശ്രമത്തിനിടയിൽ അവന്റെ ഒരു കാലിനു കാര്യമായ പരിക്കുപറ്റി. കൂടാതെ ചങ്ങലയുരഞ്ഞുള്ള വ്യണങ്ങൾ വേറെ. ഇത്തരത്തിൽ അക്രമകാരി ആയ ആനയെ തളച്ചിരിക്കുകയായിരുന്നു.