ന്യൂസ് ഡെസ്ക് : മുട്ട ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. ആരോഗ്യത്തിനു ഒരുപാട് ഗുണങ്ങള്‍ ചെയ്യുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. അതേസമയം മുട്ടയ്‌ക്കൊപ്പം ചില ഭക്ഷണ സാധനങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അവ ഏതൊക്കെയാണെന്ന് നോക്കാം..
സോയ മില്‍ക്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോയ മില്‍ക്കിലും മുട്ടയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തിലേക്ക് എത്തുന്ന പ്രോട്ടീന്റെ അളവ് അമിതമാകും.
ചായ, കാപ്പി
മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ/കാപ്പി എന്നിവ തടസപ്പെടുത്തുന്നു. ചായയും മുട്ടയും ഒരുമിച്ച് കഴിക്കുമ്ബോള്‍ ചിലരില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.
പഞ്ചസാര
മുട്ടയ്‌ക്കൊപ്പം പഞ്ചസാര കഴിക്കുമ്ബോള്‍ അവയില്‍ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകള്‍ ശരീരത്തിനു നല്ലതല്ല
നേന്ത്രപ്പഴം
മുട്ടയ്‌ക്കൊപ്പം നേന്ത്രപ്പഴം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും
മാംസം
മുട്ടയിലും മാംസത്തിലും അധിക കൊഴുപ്പും പ്രോട്ടീനും ഉള്ളതിനാല്‍ ഒന്നിച്ച് കഴിക്കുമ്ബോള്‍ ദഹനം മന്ദഗതിയില്‍ ആകുന്നു
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങള്‍ക്കൊപ്പം മുട്ട കഴിക്കരുത്
തൈര്
മുട്ടയും തൈരും ഒന്നിച്ച് കഴിക്കുമ്ബോള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്