കോട്ടയം : ജെയ്ക്കിന് ഉള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത് മാത്രമാണെന്നും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത് അനാവശ്യ പ്രചാരണങ്ങളെന്നും സഹോദരൻ തോമസ് സി തോമസ്. ജെയ്ക്ക് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ഈയടുത്താണ് സ്വത്ത് വീതം വെച്ചത്. അത് കൊണ്ടാണ് ഈ തിരഞ്ഞെടുപ്പായപ്പോൾ ജെയ്ക്കിന്റെ കൈവശമുള്ള സ്വത്ത് കൂടിയതെന്ന് സഹോദരൻ പ്രതികരിച്ചു.
ഹൈവെ സൈഡിൽ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെയടക്കം അനാവശ്യപ്രചാരണമുണ്ടായി. കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിൽ മാനസിക പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞതെന്നും പക്ഷെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയതെന്നും ഇന്നലെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.