കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥി ആയേക്കും. അന്തിമ തീരുമാനം നാളെ അറിയുമെന്നിരിക്കെ ജെയ്ക്കിനാണ് മുൻതൂക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .
2016 ലാണ് പുതുപ്പള്ളിയിൽ ജെയ്ക്ക് ആദ്യമായി ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നത്. അന്ന് വലിയ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. എന്നാൽ 2021 നടന്ന തിരഞ്ഞെടുപ്പിൽ ജെയ്ക്ക് വീണ്ടും ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചു. എന്നാൽ അത്തവണ 9000 വോട്ട് മാത്രമായി ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ജെയ്ക്കിനു സാധിച്ചു. 52 കൊല്ലത്തെ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പക്ഷെ ഒരു വെല്ലുവിളി ഉയർത്താൻ തന്റെ രണ്ടാം വരവോടെ ജെയ്ക്കിനു സാധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി മണ്ഡലകാരനായ ജെയ്ക്കിന് മണ്ഡലത്തിലെ യുവാക്കളുടെ ഇക്കിടയിൽ നന്നായ് തന്നെ ഒരു സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. അതിനു തെളിവായിരുന്നു 2021 ലെ പുറത്തുവന്ന ഇലക്ഷൻ ഫലം. കോൺഗ്രസിന് കിട്ടേണ്ടിയിരുന്ന പല വോട്ടുകളും ഇടതിലേക്ക് എത്തിക്കാൻ ജയ്ക്കിന് സാധിച്ചിട്ടുണ്ട്. DFYl അഖിലേന്ത്യ എക്സിക്യൂട്ട് അംഗം കൂടിയായ ജെയ്ക്ക് ഗോവിന്ദൻ മാസ്റ്ററുടെ ജനകീയ പ്രതിരോധ ജാഥയിൽ സ്ഥിരാംഗം ആയിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പാർട്ടിയിലെ വോട്ട് ചോരാതെ യുവ വോട്ടർമാരെ ഒപ്പം നിർത്തി പരമാവധി ഭൂരിപക്ഷം നേടാൻ ജെയ്ക്കിന്റെ മുൻകാല പ്രവർത്തനങ്ങളും ഒരു മുതൽ കൂട്ട് തന്നെയാണ്.