തരംഗമായി രജനിയുടെ ജയിലർ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഇപ്പോഴിതാ ‘ജയിലര്‍’ 500 കോടിയലധികം കളക്ഷൻ നേടിയെന്നതാണ് റിപ്പോര്‍ട്ട്. 10 ദിവസത്തിനുള്ളിൽ ചിത്രം 514.25 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നു.
രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ‘ജയിലറി’നെ കാണുന്നത്. മലയാളത്തില്‍ നിന്ന് മോഹൻലാലും, കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും, ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനിലും എത്തി ചിത്രത്തെ കൂടുതൽ കളറാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജനി നെൽസൺ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിൽ രമ്യാ കൃഷ്ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് അണിനിരക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.