ചെന്നൈ: ഇന്ത്യയൊന്നാകെ തരംഗമായ് മാറ്റിയിരിക്കുന്ന രജനി ചിത്രം ജയിലർ 600 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ വേളയിൽ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് ചിത്രത്തിലെ നായകന്‍ രജനികാന്തിനും, സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങൾ നൽകിയിരുന്നു.
കലാനിധി മാരന്‍ രജനികാന്തിന്റെ വീട്ടില്‍ എത്തി അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്കും, ബിഎംഡബ്യൂ എക്സ് 7 കാറുമാണ് സമ്മാനിച്ചത്. ഈ കാറിന് ഒന്നേകാല്‍ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും ചെക്കും പോര്‍ഷെ കാറും നിര്‍മ്മാതാവ് നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ രജനിക്കൊപ്പം കിടപിടിച്ചു നിന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വിജയത്തിന്‍റെ പങ്കിന് അര്‍ഹതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. കേരളത്തില്‍ ജയിലര്‍ നേടിയ വന്‍ കളക്ഷന് പിന്നില്‍ ‘മാത്യുസ്’ എന്ന റോളിന്‍റെ സ്വാധീനമുണ്ട് എന്ന രീതിയില്‍ സംസാരം നടന്നിരുന്നു. അതിനാല്‍ മോഹന്‍ലാലിനും സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന ചര്‍ച്ചയാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്.
അതിനൊപ്പം ചിത്രത്തിനെ പലയിടത്തും മറ്റൊരു ലെവലില്‍ എത്തിച്ച സംഗീത സംവിധായകന്‍ അനിരുദ്ധിന് നിര്‍മ്മാതാക്കള്‍ എന്ത് നല്‍കും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് പോലെ കര്‍ണാടകത്തില്‍ അടുത്തകാലത്ത് ഏറ്റവും കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ജയിലര്‍. അതിന് പ്രധാന കാരണം ശിവരാജ് കുമാറിന്‍റെ സാന്നിധ്യമാണ്. അദ്ദേഹത്തിന് എന്ത് നല്‍കും എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേ സമയം രജനിയുമായും, നെല്‍സണുമായും സണ്‍ പിക്ചേര്‍സിന് പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ഉണ്ടായിരുന്നുവെന്നും അതാണ് അവര്‍ക്ക് ചെക്ക് നല്‍കിയത് എന്നുമാണ് തമിഴ് സിനിമ ലോകത്തെ സംസാരം. നെല്‍സന് നല്‍കിയ ചെക്ക് എത്ര തുകയുടെതാണ് എന്ന് വ്യക്തമല്ല. അതേ സമയം ഇരുവര്‍ക്കും സമ്മാനിച്ച കാറുകള്‍ സണ്‍ പിക്ചേര്‍സ് സമ്മാനമായി നല്‍കിയതാണ്.