ജമൈക്കൻ റെഗ്ഗേ സംഗീതജ്ഞൻ ബോബ് മാർലിയുടെ കൊച്ചുമകൻ കാറിൽ മരിച്ചനിലയിൽ ; മരണകാരണം അസ്തമ അറ്റാക്ക്

ലോസ് ആഞ്ജലീസ്: ലോക പ്രശസ്ത ജമൈക്കൻ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ കൊച്ചുമകൻ ജോ മേഴ്സാ മാർലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്സോ മാർലി. സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണകാരണം.

Advertisements

1991 ൽ ജമൈക്കയിലാണ് ജോ മേഴ്സയുടെ ജനനം. ബോബ് മാർലിയുടെ മകനും ഗായകനുമായ സ്റ്റീഫൻ മാർലിയാണ് ജോ മേഴ്സയുടെപിതാവ്. ബാല്യകാലം ജമൈക്കയിൽ ചെലവഴിച്ച ശേഷം അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് കുടുംബ സമേതം ജോ മേഴ്സ താമസം മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിയാമി കോളേജിൽ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതത്തിൽ സജീവമാകുന്നത്. ഹർട്ടിങ് ഇൻസൈഡ്, കംഫർട്ടബിൾ, എറ്റേണൽ തുടങ്ങിയവയാണ് ജോ മേഴ്സയുടെ സംഗീത ആൽബങ്ങൾ.

Hot Topics

Related Articles