സ്വർണം കൊണ്ട് നഗ്നത മറച്ച് ബിഗ് ബോസ് താരം ; ജാനകി സുധീറിന്റെ ഫോട്ടോ ഷൂട്ട് വൈറൽ

കൊച്ചി : ബിഗ് ബോസ് താരവും നടിയുമായ ജാനകി സുധീര്‍ നായികയായ ലെസ്ബിയന്‍ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ട് പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വസ്ത്രങ്ങളില്ലാതെ ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച്‌ ഇരിക്കുന്ന ചിത്രങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.

Advertisements

അര്‍ധനഗ്നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്. ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്. രൗണത് ശങ്കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു. രൗണക് ശങ്കര്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിന് മുമ്ബും മറ്റ് വ്യത്യസ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും ജാനകി നേരത്തെ വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന് താഴേ നിരവധി പേരാണ് കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ലെസ്ബിയനായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ഹോളിവുണ്ട് എന്ന ചിത്രത്തില്‍ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. അതേ സമയം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ ജാനകി പങ്കെടുത്തിരുന്നു. എല്ലാവരെയും കൊണ്ട് പോസിറ്റീവ് പറഞ്ഞിട്ട് ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റില്ല. എന്റെ ശരി ഞാന്‍ ചെയ്യുന്നു. അത് സ്വീകരിക്കുന്നവര്‍ സ്വീകരിക്കും. അല്ലാത്തവര്‍ പ്രതികരിച്ച്‌ കൊണ്ടേയിരിക്കുമെന്ന് ജാനകി പറയുന്നു.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്ബോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓര്‍മപ്പെടുത്തുന്നു. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയെ സംബന്ധിച്ച്‌ ലെസ്ബിയന്‍ പ്രണയങ്ങള്‍ കഥാ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാല്‍ മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.