ബോളിവുഡ് നടി ജാൻവി കപൂർ ജൂനിയർ എൻടിആറി​ന്റെ നായികയാകുന്നു ?

‘ആർആർആർ’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജൂനിയർ എൻടിആറിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. അതുകൊണ്ടു തന്നെ ജൂനിയർ എൻടിആറിന് പുതിയ സിനിമകളുടെ വിശേഷങ്ങൾ ചർച്ചയാകാറുമുണ്ട്. ‘എൻടിആർ 30’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രമാണ് താരം ഇനി അഭിനയിക്കാനുള്ളത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടി ജാൻവി കപൂർ നായികയാകുമെന്നാണ് പുതിയ റിപ്പോർട്ട്.

Advertisements

‘എൻടിആർ 30’ന്റെ അഭിനേതാക്കളുടെ പേര് വിവരങ്ങൾ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട് . പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലാണ്. ഛായാഗ്രാഹണം രത്‍നവേലുവും. ഇവർ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണെന്നും ‘എൻടിആർ 30’ന്റെ പ്രവർത്തകർ ട്വീറ്റ് ചെയ്‍തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരുത്തുറ്റ കഥകളാൽ വെള്ളിത്തിരയിൽ വിസ്‍മയം തീർക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയർ എൻടിആർ കൈകോർക്കുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയർ എൻടിആർ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ജൂനിയർ എൻടിആർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീൽ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയിൽ ജൂനിയർ എൻടിആർ അഭിനയിച്ചേക്കുമെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആർ ആർട്‍സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ. എപ്പോഴായിരിക്കും പുതിയ ചിത്രങ്ങളുടെ ചിത്രീകരണമെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.