ജപ്പാൻ വിളിക്കുന്നു; ഇനി പറപറക്കാം; കേരളത്തിലെ ആദ്യത്തെ ജപ്പാൻ ലാഗ്വേജ് ടെസ്റ്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ടെസ്റ്റ് സെന്റർ ആരംഭിച്ചത് കൊച്ചിയിൽ

കൊച്ചി: തൊഴിൽ സാധ്യതകളുമായി ലോകത്തിന് മുൻപിൽ അവസരങ്ങൾ നീട്ടുന്ന ജപ്പാനിലേയ്ക്ക് മലയാളികൾക്ക് പറപറക്കാൻ അവസരം ഒരുക്കുകയാണ് ജപ്പാൻ ലാഗ്വേംജ് ടെസ്റ്റ് സെന്റർ. ജോലി തേടി അലയുന്ന യുവാക്കളെ ആകർഷിക്കുകയാണ് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ജപ്പാൻ. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ജപ്പാനിലുള്ളത്. ഓരോ വർഷവും ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും ജോലി സാധ്യതകളുമായി ആയിരക്കണക്കിന് പേർ ജപ്പാനിലേക്ക് എത്തിചേരുന്നുണ്ട്. എൻജിനീയറിങ്, ഹോട്ടൽ മാനേജ്മെന്റ്, ബികോം , ബിബിഎ, കെയർ ഗിവർ എന്നീ യോഗ്യതയിലുള്ളവരെ കാത്ത് ജപ്പാനിലെ സ്ഥാപനങ്ങൾ യുവാക്കളെ തേടുകയാണ്. മറ്റു മേഖലകളിൽ നിന്നുമുള്ള വിദഗ്ധ തൊഴിലാളികളെയും ജപ്പാന് ആവശ്യമുണ്ട്.

Advertisements

ജപ്പാനിലെ ജോലി സാദ്ധ്യതകളിലേക്ക് എത്തിച്ചേരാൻ ജാപ്പനീസ് ഭാഷ അനിവാര്യമാണ് എന്നത് കേരളത്തിലെ ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രധാന തടസ്സമാണ്. ഇതിന് പരിഹാരമായി കേരളത്തിൽ തന്നെ ആദ്യമായി ലാംഗ്വേജ് ടെസ്റ്റ് സെന്റർ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജാപ്പനീസ് ഭാഷ ആയ നിഹാങ്കോയും അവരുടെ തൊഴിൽ സംസ്‌കാരവും മനസിലാക്കാൻ ജാപ്പനിസ് ഭാഷാ പഠനം,ജീവിത സംസ്‌ക്കാര പരിചയ പരിശീലനം, ലൈബ്രറി,എന്നിവ ടെസ്റ്റ് സെന്ററിൽ സജജീകരിച്ചിട്ടുണ്ട്. കടവന്തറ വ്യാപാര ഭവനിൽ ഒയാസീസ് ഗ്ലോബൽ എജ്യൂക്കേഷന്റെ നേതൃത്വത്തിലാണ് ടെസ്റ്റ് സെന്റർ ആരംഭിക്കുന്നത്. സെൻററിൻറെ ഔദ്യോഗിക ഉത്ഘാടനം നടത്തി. ഇന്ത്യ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും സിൽവർ പീക്ക് സി. ഒ. യുമായ സുബ്ബ ബട്ടച്ചൻ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികൾ പഠിക്കുന്ന സർവ്വകലാശാല തന്നെ അവരുടെ ജോലി ഉറപ്പാക്കുകയും, നിർബന്ധമായും പഠനത്തോടൊപ്പം ജോലി ചെയ്യണമെന്നുള്ള വ്യവസ്ഥയുമാണ് കുട്ടികളെ ജപ്പാനിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് ഒയാസിസ് ഗ്ലോബൽ എജ്യൂക്കേഷൻ ഡയറക്ടർ സജി സാമുവൽ പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.