ചെന്നൈ: ബംഗാള്‍ ഉള്‍കടലില്‍ പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്‍ഡമാന്‍മാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് പ്രവചനം. സൗദി അറേബ്യ നിര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നല്‍കിയത്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെങ്കിലും ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാതീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എവിടെയും ഇന്നോ ഇനിയുള്ള ദിവസങ്ങളിലോ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കമെന്നും മഴ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം.