ജവാദ് ചുഴലിക്കാറ്റ്; കോട്ടയം- പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീറ്റര്‍ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Advertisements

ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിലെ വടക്കന്‍ തീരത്തെ മൂന്ന് ജില്ലകളില്‍ ഉള്‍പ്പെടെ, ഇന്നലെ ലഭിച്ചത് മിതമായ മഴയാണ്. 12 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലെ 94,000ത്തോളം പേരെ മുന്‍കരുതല്‍ നടപടിലെന്ന നിലയില്‍ മാറ്റി പാര്‍പ്പിച്ചു. ന്യൂനമര്‍ദമായി മാറുന്ന ജവാദ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ, ഒഡീഷ തീരം തൊടും. തമിഴ്നാട്ടിലെ തെക്കന്‍ മേഖലയിലെ ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

Hot Topics

Related Articles