ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ കമ്മറ്റി ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി

തിരുവല്ല : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പത്തനംതിട്ട പ്രകാശധാര സ്കൂളിൽ നടന്ന ശിശുദിനാഘോഷം വിദ്യാർത്ഥികൾക്ക് മധുരം നൽകിക്കൊണ്ട് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എസ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. റവ ഫാദർ റോയ് സൈമൺ സ്നേഹ സന്ദേശം നൽകി.യോഗ ഇൻസ്ട്രക്ടർ കെ.ജി.റെജി ആരോഗ്യ ക്ലാസ്സ് എടുത്തു.റോജി പോൾ ഡാനിയൽ, ജോസ് പനചിക്കൽ , സുഗതകുമാരി, ചേതൻ, , മുഹമ്മദ് സാദിഖ്, ബിജു കൂടൽ, മോനി വർഗീസ്, ശില്പ സൂസൻ, ഫാത്തിമ, ജോഷ്വാ കുളനട, മനോജ് ബി.സി.തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles