അറ്റ്ലി ഷാരൂഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജവാന്റെ ചിത്രീകരണം പൂർത്തിയാക്കി. 180 ദിവസത്തോളം ജവാന്റെ ഷൂട്ടിങ് ഉണ്ടായിരുന്നത്. 2021 സെപ്റ്റംബറിലാണ് തുടക്ക ഭാഗങ്ങൾ ചിത്രീകരിച്ചത്. പൂനെ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ.
നയൻതാരക്കൊപ്പമുള്ള ഒരു പാട്ടാണ് അവസാനം ചിത്രീകരിച്ചത്. ദീപിക സിനിമയിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരു പാട്ടുണ്ട്, അതും പൂർത്തിയായി. ഏപ്രിൽ 18നായിരുന്നു ഈ പാട്ട് പൂർത്തിയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂൺ 2ന് ചിത്രം തിയേറ്ററുകളിൽ എത്തും. മെയ് ആദ്യ വാരം ചിത്രത്തിന്റെ ടീസർ പ്രതീക്ഷിക്കാം. ട്രെയ്ലർ മെയ് പകുതിയോടെയും.
വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരും ജവാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദീപികയെ കൂടാതെ സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ട്.