ബേസിൽ ജോസഫും ദർശനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ആദ്യമായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നു. ഏഷ്യാനെറ്റില്‍ ഇന്ന് വൈകുന്നേരം ഏഴ് മുതലാണ് വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ ചെയ്യുക.
വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം തിയേറ്റർ വിജയം നേടിയ ഒരു ചിത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട് എന്നിവരുമാണ്.