വിപിൻ ദാസിന്റ സംവിധാനത്തിൽ ബേസില്‍ ജോസഫ് ദര്‍ശന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നതായി പുതിയ റിപ്പോര്‍ട്ട്.
ചിത്രം കണ്ട് ഇഷ്ടപ്പെട്ട ബോളിവുഡ് നടൻ ആമിര്‍ ഖാൻ സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിച്ച് ചിത്രത്തിന് അഭിനന്ദനം അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. റീമേക്കിന് അദ്ദേഹം തന്നെ മുൻകൈ എടുക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. മറ്റ് ചില കഥകള്‍ ബോളിവുഡില്‍ സിനിമയാക്കാൻ സാധ്യതകള്‍ ആമിര്‍ ഖാൻ ആരാഞ്ഞുവെന്നും പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു ജയ ജയ ജയ ഹേ നിര്‍മിത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലായിരുന്നു ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.