കാബൂള്‍: കൗമാരക്കാരായ ആണ്‍കുട്ടികള്‍ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ച് ജിം കേന്ദ്രങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി താലിബാന്.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം ജിമ്മില്‍ വ്യായാമം ചെയ്യുന്നരുതെന്ന് താലിബാന് ഉത്തരവിട്ടു. ജിമ്മില്‍ ആണ്‍കുട്ടികളെ വിലക്കിയത് കായിക വിനോദ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്ലറ്റുകളും ജിം ഉടമകളും പറയുന്നു. അഫ്ഗാനില്‍ ഏറെ പ്രചാരമുള്ളതാണ് ബോഡി ബില്‍ഡിങ് രംഗം. ജിമ്മുകളില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴും ബോഡി ബില്‍ഡര്‍മാര്‍ അയഞ്ഞ വസ്ത്രങ്ങള്‍ കൊണ്ട് ശരീരം മറയ്ക്കണമെന്നും താലിബാന് ഉത്തരവിട്ടു.
ഞങ്ങള്‍ പരിശീലിപ്പിക്കുന്നിടത്ത് പുരുഷന്മാര് മാത്രമേയുള്ളൂവെന്നും താലിബാന്റെ ഉത്തരവില്‍ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബില്‍ഡര്‍മാര്‍ പറഞ്ഞു. 2001-ല്‍ താലിബാന് ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ ബോഡി ബില്‍ഡിങ് ഏറെ ജനപ്രിയമായ ഇനമായി മാറിയത്. കാബൂളില്‍ നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണ് ഉയര്‍ന്നത്. രാജ്യത്തുടനീളം 1,000-ലധികം ജിമ്മുകള്‍ ആരംഭിച്ചു. എന്നാല്‍ താലിബാന്റെ ഉത്തരവ് ഈ മേഖലയെ പ്രതികൂലമായി ബാധിക്കും.