മുംബൈ: ജനപ്രിയ പ്ലാനുകളിൽ ഒന്നായ 119 രൂപയുടെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി ജിയോ. ശരാശരി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിയോയുടെ പുതിയ നീക്കം.
എന്നാൽ ഇന്ത്യക്കാർക്കായി പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
നിലവിലെ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയുടെതാണ്. 61 രൂപയുടെ 5ജി അപ്ഗ്രേഡ് പ്ലാനുമുണ്ട്. ഒരു ആഡ് ഓണായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റ (മൊത്തം 20 ജിബി ഡാറ്റ), അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളോടെയാണ് പ്ലാൻ വരുന്നത്. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോസിനിമ സേവനങ്ങളും ലഭ്യമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. നേരത്തെയുണ്ടായിരുന്ന 119 രൂപ പ്ലാനിൽ ദിവസേന 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്/പ്രതിദിനം എന്നിവയാണ് ഉണ്ടായിരുന്നത്. പക്ഷേ വെറും 14 ദിവസത്തേക്ക് മാത്രമായിരുന്നു അതിന്റെ വാലിഡിറ്റി. 149 രൂപയുടെ പ്ലാനിന് ലഭിക്കുന്ന ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റു ആറ് ദിവസം വരെ അധികമായി ലഭിക്കും.