ക്രൈസ്തവ ആചാരപ്രകാരം വീണ്ടും വിവാഹിതരായി ജിസ്മയും വിമലും :ചിത്രങ്ങള്‍ വൈറല്‍

സമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ ജിസ്മയുടെയും വിമലിന്റെയും വിവാഹ ചിത്രങ്ങള്‍ വീണ്ടും വൈറലായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരുടേയും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ക്രിസ്തീയ ആചാരപ്രകാരവും ഇവര്‍ വിവാഹിതരായി. ഈ ചിത്രങ്ങളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisements

ജിസ്മ- വിമല്‍ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ഷോര്‍ട്‌സ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകരുടെ മനസിലിടം നേടിയത്.

Hot Topics

Related Articles