വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും നിലവിലെ പ്രസിഡന്റ് ജോ ബെഡൻ പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങൾ അലയിട്ടിരുന്നതിനെ തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന. പത്രക്കുറിപ്പിൽ നിന്നാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. തീരുമാനം രാജ്യ താല്പര്യം മുൻനിർത്തിയാണ് എന്ന പ്രഖ്യാപനമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. നേരത്തെ ട്രമ്പിന് എതിരെ മത്സരിക്കുന്നതിന് ജോ ബെഡന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ, നേരത്തെ ഇതിനെ ജോ ബെഡനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തള്ളിക്കളയുകയായിരുന്നു. എന്നാൽ, ഇത് ശരിവച്ചാണ് ഇപ്പോൾ ബെഡന്റെ പിന്മാറ്റം വന്നിരിക്കുന്നത്. ഇനി ആരാകും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുകയാണ് ബെഡൻ.