ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ സന്ദർശനത്തിന് എത്തുന്നു. ബുധനാഴ്ചയാണ് ബൈഡൻ എത്തുക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച നടത്തും. ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാർഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ജോ ബൈഡൻ ഉറപ്പിക്കും. ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയ്ക്ക് സഹായം നൽകുന്നതിനുളള പദ്ധതി വികസിപ്പിക്കാൻ ഇസ്രയേലും വാഷിങ്ടണും സമ്മതിച്ചതായും ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും പൗരന്മാരെ സുരക്ഷിതരാക്കാനും ഭാവിയിലെ ആക്രമണങ്ങളെ തടയാനും ഇസ്രയേലിന് അവകാശവും കടമയും ഉണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെ ജോർദാൻ സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ബ്ലിങ്കൻ അറിയിച്ചു. എട്ടു മണിക്കൂറോളം ബ്ലിങ്കൻ ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹിസ്ബുള്ളയ്ക്കും ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിനെ തോൽപ്പിക്കാൻ ലോകം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ കടൽമാർഗവും ആക്രമണം തുടങ്ങിയതായാണ് വിവരം.