വൈക്കം : ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി ഓഫിസിൽ അശരണർക്കും അഗതികൾക്കുമായി സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തു വരുന്ന ‘സാന്ത്വനം- വിശക്കരുതാരും ‘ എന്ന പദ്ധതി 1001 ദിവസങ്ങൾ പൂർത്തീകരിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിൽ 100 കേന്ദ്രങ്ങളിൽ സൗജന്യ ഉച്ച ഭക്ഷണവിതരണം നടത്തി. വൈക്കം താലൂക്ക് ആശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്തു. ജോയിൻറ് കൗൺസിൽ കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറി പ്രീതി പ്രഹ്ളാദ് , ജില്ലാ കമ്മറ്റി അംഗങ്ങളായ എൻ. സുദേവൻ , കെ.പി. ദേവസ്യ, എസ്. പ്രസന്നൻ , മേഖലാ പ്രസിഡൻ്റ് ഷീലാ ഇബ്രാഹിം , സെക്രട്ടറി പി ആർ ശ്യാംരാജ്, ട്രഫാർ വി. ആർ. ബിനോയി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Advertisements