വിജയ് ലോകേഷ് കൂട്ടുകെട്ടിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ലിയോയിലേക്ക് മലയാളത്തിൽ നിന്ന് ഒരു പ്രധാന താരം കൂടി എത്തുകയാണ്. ജോജു ജോര്‍ജ് ആണ് വിജയ്ക്കൊപ്പം ലിയോയിൽ എത്തുക. ബാബു ആന്റണിയും മാത്യു തോമസുമാണ് ഇതിനു മുൻപ് ലിയോയിൽ എത്തിയ മലയാളി താരങ്ങൾ.
ജോജു ജോര്‍ജ് ചിത്രത്തിന്റെ ഭാഗമാകുമെന്നും ആരംഭിക്കാനിരിക്കുന്ന ചെന്നൈ ഷെഡ്യൂളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെഡ്യൂളുകള്‍.
സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന് മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, ഗൌതം വസുദേവ് മേനോന്, അര്ജുന് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന് സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.