ദില്ലി: ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ച് കൊന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് നാല് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകനായ വിമൽ കുമാറിൻറെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാവിനെയാണ് ആയുധധാരികളായ നാലംഗ സംഘം വീട്ടിലെത്തി വെടിവെച്ച് കൊന്നത്. രണ്ട് ബൈക്കുകളിലായിരുന്നു അക്രമിസംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയെറ്റ് വീണ വിമൽകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019ല്‍ വിമല്‍ കുമാര്‍ യാദവിന്റെ സഹോദരന് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായിരുന്നു വിമല്‍ കുമാര്‍. സാക്ഷിമൊഴി മാറ്റിപ്പറയാന്‍ വിമല്‍ കുമാറിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.