അഭ്യൂഹങ്ങൾക്ക് ഒടുവിൽ വെട്രിമാരനും
തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി ഒന്നിക്കുന്നു. ഹൈദരാബാദിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് സംവിധായകൻ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ വിവരങ്ങൾ പറഞ്ഞത്.
എന്റെ ആദ്യ തെലുങ്ക് ചിത്രത്തിനായി ജൂനിയർ എൻടിആറുമായി ചർച്ചയിലാണ്. ഒരു ചിത്രം പൂർത്തിയാക്കി മറ്റൊരു ചിത്രം ചെയ്യാൻ എൻടിആറിന് സമയം വേണം. ചിലപ്പോൾ ഒരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും ഞാൻ ഒരുക്കുന്നത്’. വെട്രിമാരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വട ചെന്നൈ’യിലെ ഒരു പ്രധാന വേഷത്തിന് താൻ അല്ലു അർജുനെ സമീപിച്ചിരുന്നുവെന്നും പിന്നീട് പല കാരണങ്ങളാൽ അത് നടക്കാതെ പോയെന്നും വെട്രിമാരൻ കൂട്ടിച്ചേർത്തു.
അതേസമയം, വെട്രിമാരന്റെ ‘വിടുതലൈ’ മികച്ച പ്രേക്ഷക അഭിപ്രായമവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സൂരി, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.