ദുബായ് :മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേസിൽ.
അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന് എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബർ 27നു നാറ്റകോൺ ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാർഡ് സമ്മാനിക്കും.
ബേസിൽ ജോസഫിന് ‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ൺ’ പുരസ്കാരം
Advertisements