ഒരു നേരത്തെ ആഹാരമായി ജ്യൂസ് കുടിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. ചിലര്‍ ഒരു ദിവസം തന്നെ നിരവധി തവണ ജ്യൂസ് കുടിക്കും. എന്നാല്‍ ഇത്തരത്തില്‍ ജ്യൂസ് അടിച്ച് കുടിച്ചാല്‍ ശരീരത്തിന് യാതൊരുവിധ ഗുണവും ഇല്ല. പകരം, പലര്‍ക്കും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലവര്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
ഇതിന് പിന്നിലെ പ്രധാന കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ആണ്. പഴങ്ങളില്‍ കാണപ്പെടുന്ന ഷുഗര്‍ ആണ് ഫ്രക്ടോസ്. നമ്മള്‍ പതിവായി നല്ല പഴുത്തതും മധുരമുള്ളതുമായ പഴങ്ങള്‍ ജ്യൂസ് അടിച്ച് കുടിക്കുമ്പോള്‍ ഇത് കരളില്‍ എത്തുകയും, കരള്‍ ഇതിനെ കൊഴുപ്പായി മാറ്റി സ്റ്റോര്‍ ചെയ്ത് വെക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഫ്രക്ടോസ് കൊഴുപ്പായി കരളില്‍ അടിയുന്നത് ഭാവിയില്‍ നോണ്‍അല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാനുള്ള സാധ്യതയും നിങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലരും ജ്യൂസ് കുടിക്കുമ്പോള്‍ അതില്‍ പലവിധത്തിലുള്ള മധുരവും ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം തന്നെ ഫ്രക്ടോസ് അമിതമാകുന്നതിന് ഒരു കാരണമാകുന്നു. അതിനാല്‍, പഴങ്ങള്‍ പരമാവധി മുഴുനോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ജ്യൂസ് അടിച്ച് കുടിച്ചാല്‍ പഴങ്ങളിലെ നാരുകള്‍ നഷ്ടപ്പെടാനും ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ ആളവ് വര്‍ദ്ധിക്കാനും കാരണമാണ്. പഴങ്ങളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാത്ത വിധത്തില്‍ നുറുക്കി കഴിക്കാവുന്നതാണ്. ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
അതുപോലെ, ജ്യൂസ് കുടിക്കുകയാണെങ്കില്‍ മിതമായ അളവില്‍ മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ പഞ്ചസ്സാര ചേര്‍ക്കാതെ വേണം കുടിക്കാന്‍. ഒരു ദിവസം അര ഗ്ലാസ്സ് ജ്യൂസ് കുടിച്ചാലും മതി. ജ്യൂസ് കുടിക്കുകയാണെങ്കില്‍ അതിനനനുസരിച്ച് ശരീരത്തിലേയ്ക്ക് എത്തുന്ന കൊഴുപ്പിന്റേയും കാര്‍ബോഹൈഡ്രേറ്റിന്റേയും അളവില്‍ വ്യത്യാസം വരുത്താനും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ നിരവധി അസുഖങ്ങള്‍ക്ക് ഇത് കാരണമാണ്. അതുപോലെ തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ജ്യൂസ് കുടിക്കാനും ശ്രദ്ധിക്കുക.