“ഇത് സർക്കാരിന്റെ മാധ്യമ അടിച്ചമർത്തൽ ; മാധ്യമ പ്രവർത്തകക്ക് എതിരെ കേസെടുക്കാൻ യാതൊരു നിയമ സാധുതയുമില്ല, ഇത് പാെലീസിന്റെ അഴിഞ്ഞാട്ടം”: വിമർശനവുമായി മുൻ ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സർക്കാരിന്റെ മാധ്യമ അടിച്ചമർത്തൽ ആണെന്ന് മുൻ ജസ്റ്റിസ് കെമാൽ പാഷ. അഖിലക്കെതിരെ കേസെടുക്കാൻ യാതൊരു നിയമ സാധുതയുമില്ലെന്നും പൊലീസിന്റെ അഴിഞ്ഞാട്ടമാണിതെന്നും അദ്ദേ​ഹം പറഞ്ഞു.

Advertisements

അഖില തന്റെ ചുമതലയാണ് നിർവഹിച്ചത്. മാധ്യമപ്രവർത്തകരെ ഒഴിവിക്കാനാണ് സർക്കാർ ശ്രമം. രാഷ്ട്രീയ യജമാനൻമാരെ പ്രീതിപ്പെടുത്താനാണ് പൊലീസിന്റെ ശ്രമമെന്നും കെമാൽ പാഷ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിന്മേലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.