ന്യൂഡൽഹി: സന്തോഷ് ട്രോഫിയുടെ സന്തോഷം കോട്ടയത്തിൻ്റെ മണ്ണിൽ എത്തിച്ച താരം ജസ്റ്റിൻ ജോർജ് ഇനി റിയൽകാശ്മീരിനു വേണ്ടി ബൂട്ടണിയും. ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ താരമായ ജസ്റ്റിൻ വായ്പാ അടിസ്ഥാനത്തിലാണ് ഐഎസ്എല്ലിൽ നിന്നും ഐലീഗ് ടീമായ റിയൽ കാശ്മീരിനു വേണ്ടി ബൂട്ട് കെട്ടുന്നത്. ഐഎസ്എല്ലിൽ സ്വന്തം ടീമായിരുന്ന ഗോകുലം കേരളയ്ക്കെതിരെ ആദ്യമായി ജസ്റ്റിന് ബൂട്ട് കെട്ടി ഇറങ്ങേണ്ടിയും വരും. കഴിഞ്ഞ സീസണിലാണ് ജസ്റ്റിൻ ഗോകുലം കേരളയിൽ നിന്നും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയതായിരുന്നു ജസ്റ്റിൻ. ഇവിടെ നിന്നാണ് ഇപ്പോൾ വായ്പാ അടിസ്ഥാനത്തിൽ റിയൽ കേരളയിലേയ്ക്കു പോകുന്നത്.
ഐലീഗിലൂടെ കൂടുതൽ മത്സര സമയം ലഭിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ജസ്റ്റിൻ റിയൽ കാശ്മീരിലേയ്ക്ക് എത്തിയിരിക്കുന്നത്. നിലവിൽ കോട്ടയം വയസ്‌കരയിലെ ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിലെ ക്ലർക്കാണ് ജസ്റ്റിൻ. സന്തോഷ് ട്രോഫി വിജയത്തിന് പിന്നാലെ കേരള ടീമിലെ താരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തിയിരുന്നു. ഇതോടെയാണ് ജസ്റ്റിന് സർക്കാർ ജോലി ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ൽ സന്തോഷ്ട്രോഫി വിജയിച്ച കേരളത്തിനു വേണ്ടി നിർണ്ണായകമായ ഗോൾ നേടിയവരിൽ ഒരാൾ അന്ന് ബസേലിയസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്റ്റിനായിരുന്നു. മണ്ണൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജ്കുട്ടിയുടെ മകനാണ് ജസ്റ്റിൻ.
2012 ൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ജസ്റ്റിനിലെ ഫുട്‌ബോൾ താരത്തെ കണ്ടെത്തുന്നത്. എസ്.എച്ച് മൗണ്ട് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് പരിശീലനത്തിനായി എത്തിയ ജസ്റ്റിനെ മിഥുൻ ഘോഷും, അച്ചുവുമാണ് ഈ ഉയരങ്ങളിലേയ്ക്കു പറത്തി വിട്ടത്. ബസേലിയസ് കോളേജിലെ ഫുട്‌ബോൾ ടീമിൽ ബിനോ ജോർജിന്റെ കീഴിലും, പിന്നീട് ഗോകുലം കേരളയിലും എത്തിയതോടെയാണ് ജസ്റ്റിൻ മികച്ച താരമായി മാറിയത്. പ്രതിരോധ രംഗത്ത് ഇതിനോടകം തന്നെ മികവ് തെളിയിച്ച ജസ്റ്റിനെ ഇതിനോടകം തന്നെ കൂടുതൽ ക്ലബുകൾ നോട്ടമിട്ട് കഴിഞ്ഞിട്ടുണ്ട്.