വി.എന്‍ വാസവന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍; കെ. അനില്‍കുമാര്‍ ഉള്‍പ്പെടെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 89 പേര്‍; ജി സുധാകരനടക്കം 13 പേരെ ഒഴിവാക്കി; പുതിയ നയവും പുതുമുഖങ്ങളുമായി സിപിഎമ്മില്‍ തലമുറമാറ്റം

എറണാകുളം: പുതിയ നയവും പുതുമുഖങ്ങളുമായി സിപിഎമ്മില്‍ തലമുറ മാറ്റം. വി.എന്‍ വാസവന്‍, എം.സ്വരാജ്, സജി ചെറിയാന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ജി സുധാകരനടക്കം 13 പേരെ ഒഴിവാക്കി. കെ. അനില്‍ കുമാര്‍ ഉള്‍പ്പെടെ 89 സംസ്ഥാന കമ്മറ്റിയില്‍ 89 പേരാണ് ഇടം പിടിച്ചത്. കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടി.

Advertisements

89 അംഗ സംസ്ഥാന സമിതിയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, വി.പി.സാനു, പനോളി വല്‍സന്‍, രാജു എബ്രാഹം, കെ.അനില്‍ കുമാര്‍, പി.ശശി, കെ.എസ്.സലീഖ, ഒ.ആര്‍.കേളു, വി.ജോയി എന്നിവരെ ഉള്‍പ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈംഗിക വിവാദത്തില്‍പ്പെട്ട് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാ്റ്റി നിര്‍ത്തപ്പെട്ട പി. ശശി സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടി. അന്ന് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട നേതാവാണ് പി. ശശി. ചിന്ത ജെറോം ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ച് സ്ത്രീ പ്രാതിനിധ്യവും പുതിയ കമ്മറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് ഇളവ് നല്‍കിയത്. 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ട 13 പേരയാണ് ഒറ്റയടിക്ക് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.സിപിഎം കൊച്ചി സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം മാറ്റിനിര്‍ത്തി. ഇപ്പോള്‍ 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്.

പി കരുണാകരന്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്തന്‍ തുടങ്ങിയവരെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇവരില്‍ ജി സുധാകരനടക്കമുള്ള ചിലരെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തന്നെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പാര്‍ട്ടിക്ക് നേരത്തെ കത്തയച്ചിരുന്നു.

Hot Topics

Related Articles