തിരുവനന്തപുരം: സോളാർ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരിച്ച് കെ.മുരളീധരനും ചാണ്ടി ഉമ്മനും. കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സോളാർ കേസിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്ത് വരണം. ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ.മുരളീധരന് പറഞ്ഞു. സിബിഐയുടെ പൂർണ റിപ്പോർട്ട് വരട്ടെ.ഉമ്മൻ ചാണ്ടിക്ക് എതിരായി നടന്ന ഗൂഡാലോചനയില്‍ സത്യാവസ്ഥ പുറത്ത് വരട്ടെ. പന്ത്രണ്ടാം തിയ്യതി നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യുംമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നിൽ പ്രവർത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്തമാകും. അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാൻ കഴിഞ്ഞു. അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.