തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും; അനർഹർ പെൻഷൻ വാങ്ങിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളോട് വിശദീകരണം തേടണം. നടപടിക്രമങ്ങള്‍ പാലിക്കണം. തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. തെറ്റായ കാര്യങ്ങള്‍ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

Advertisements

പേരുകള്‍ പുറത്തുവിടാത്തതില്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും. ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകള്‍ മൊത്തത്തില്‍ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്നും മന്ത്രി ചോദിച്ചു. സ്പാർക്കില്‍ ക്രമക്കേട് നടന്നിട്ടില്ല. എന്തു കൊണ്ട് കേസ് എടുക്കുന്നില്ല. ആദ്യം വകുപ്പ് തല പരിശോധന നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളില്‍ ധന വകുപ്പ്‌ കൂടുതല്‍ കടുത്ത നടപടികളിലേക്ക്‌ കടക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെ, കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധന മന്ത്രി കെ എൻ ബാലഗോപാല്‍ നിർദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകള്‍ക്കാണ്‌ നിർദേശം നല്‍കിയത്‌. ഇതുമായതി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികള്‍ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും ധന വകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.