കൊച്ചി : കെ റെയില്‍ വന്നപ്പോള്‍ ആദ്യം എതിര്പ്പറിയിയച്ചവര് പിന്നീട് നിലപാട് മാറ്റിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സെമി ഹൈസ്പീഡ് തന്നെയാണ് നേരത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത് , എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ തിടുക്കത്തില്‍ നടക്കണമെന്ന ചിന്ത പൊതുവെ സമൂഹത്തില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. വേഗതയുള്ള സംവിധാനം വേണമെന്ന പൊതുബോധം ശക്തിപ്പെടുന്നത് സ്വാഗതാര്‍ഹമാണെന്ന് പി രാജീവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ സെമി ഹൈസ്പീഡ് അഥവാ അര്‍ദ്ധ അതിവേഗ ട്രെയിനുകള്‍ തന്നെയാണ് ഗവണ്മെന്റ് നേരത്തെ തന്നെ വിഭാവനം ചെയ്ത് വന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വന്ദേ ഭാരത് ട്രെയിൻ വന്നപ്പോള്‍ പലര്‍ക്കും സില്‍വര്‍ ലൈൻ വന്നാല്‍ക്കൊള്ളാമെന്നുണ്ട്. മുൻപ് സില്‍വര്‍ലൈനിനെതിരായി കടുത്ത നിലപാട് സ്വീകരിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ മറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും പി രാജീവ് വ്യക്തമാക്കി.