കെ.റെയിൽ സർവേ നടത്തി കല്ലിടാൻ ഉദ്യോഗസ്ഥരെത്തി; കൊല്ലാട് കല്ലുങ്കക്കടവിൽ കയ്യിൽ മണ്ണെണ്ണക്കുപ്പിയുമായി നാട്ടുകാരുടെ പ്രതിഷേധം; വീഡിയോ കാണാം

കൊല്ലാട് നിന്നും
ജാഗ്രതാ ന്യൂസ്
സ്വന്തം ലേഖകൻ
സമയം – 10.41

Advertisements

കോട്ടയം: കെ.റെയിൽ സർവേ നടത്തി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥ സംഘം കല്ലിടാനും സർവേ നടത്താനുമായി എത്തിയതോടെ നാട്ടുകാർ കയ്യിൽ മണ്ണെണ്ണക്കുപ്പികളുമായി പ്രതിഷേധം ആരംഭിച്ചു. ഇതോടെ സർവേ നടത്തുന്നതിനും കല്ലിടുന്നതിനുമായി തഹസീൽദാരെ വിളിച്ചു വരുത്താൻ ഒരുങ്ങുകയാണ് കെ.റെയിൽ അധികൃതർ. തഹസീൽദാർ എത്തിയ ശേഷം പൊലീസ് സഹായത്തോടെ സർവേ നടത്താനാണ് നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് കൊല്ലാട് കല്ലുങ്കക്കടവിൽ കെ.റെയിൽ സർവേയ്ക്കായി ഉദ്യോഗസ്ഥ സംഘം എത്തിയത്. ഇവർ എത്തിയതോടെ കെ.റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും തമ്പടിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നാട്ടുകാർ ഒരു വശത്ത് തടിച്ചു കൂടി. ഇതിനിടെ ഒരു വിഭാഗം നാട്ടുകാർ കയ്യിൽ മണ്ണെണ്ണക്കുപ്പികളുമായി എത്തി പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ വീട് നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, കോൺഗ്രസ് നേതാവും പള്ളം ബ്ലോക്ക് പഞ്ചായത്തംഗവുമായ പി.കെ വൈശാഖ്, പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ജയന്തിബിജു, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മറിയപ്പള്ളി, അരുൺ മർക്കോസ്, എസ്.യു.സി.ഐ നേതാവ് മിനി കെ.ഫിലിപ്പ്, കെ.റെയിൽ വിരുദ്ധ സമര സമിതി നേതാവ് ബാബു കുട്ടൻചിറ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസും എത്തിയിട്ടുണ്ട്. തഹസീൽദാർകൂടി എത്തുന്നതോടെ പ്രദേശത്ത് ചർച്ച നടത്തി ഒത്തു തീർപ്പുണ്ടാക്കി കല്ലിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കെ.റെയിൽ ഉദ്യോഗസ്ഥർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, യാതൊരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമര സമിതിയും പ്രതിഷേധക്കാരും.

Hot Topics

Related Articles