സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം ; ജനകീയ സമിതി പ്രതിഷേധിച്ചു


വാകത്താനം: കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി വാകത്താനം നല്ലൂര്‍കടവില്‍ പ്രതിഷേധ യോഗം നടത്തി.

Advertisements

മേഖലാ ചെയര്‍മാന്‍ ജോണിക്കുട്ടി പുന്നശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗം സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മിനി കെ.ഫിലിപ്പ്, സ്റ്റീഫന്‍ ജോര്‍ജ്, ജേക്കബ് പി.സി, കൃഷ്ണകുമാര്‍ കെ.കെ, രാധാമണിയമ്മ, രാജേന്ദ്രപ്രസാദ്, സിന്ധു റാണി, കൊച്ചുമോള്‍, മാണികുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles