കോട്ടയം : കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാരിനെ അനുവദിക്കില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ പറഞ്ഞു..കെ റെയില്‍ പദ്ധതി പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി ജില്ലാകമ്മറ്റി കോട്ടയം കലക്ടറേറ്റിനു മുന്പില് തീര്‍ത്ത മനുഷ്യമതില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനരോഷം മനസ്സിലാക്കി സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരസമിതി ജില്ലചെയര് മാന്‍ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ഫാ. ജോണ്സന് വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രി കെ സി ജോസഫ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, കെ പി സി സി എക്സികൂറ്റീവ് അംഗം ടോമി കല്ലാനി, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി, എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ്, പ്രൊഫ ഗ്രേസ്സമ്മ മാത്യു, സുധാ കുര്യന്, മാത്തുക്കുട്ടി പ്ലാത്താനം,സമരസമിതി സംസ്ഥാന പ്രസിഡന്റ് എം ബി ബാബുരാജ്, കണ്‍വീനര്‍ എസ് രാജീവന്, ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം കെ ഗുപ്തന്, ബി എസ് പി ജില്ലാ സെക്രട്ടറി ജേക്കബ് ജോണ്‍, ചാക്കോച്ചന് മണലേല്‍, സിബി കൊല്ലാട്, അപ്പച്ചന് കാപ്യാരുപറമ്പില്, കുര്യന് പി കുര്യന്, സൈന തോമസ്, സിന്ധു ദേവ്, ഡി. സുരേഷ്, അന്നമ്മ സാജന്, രമ്യ റോയ്, സിനി വര്‍ഗീസ്, ജോണിക്കുട്ടി പുന്നശ്ശേരില്‍, സാം പാറമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാരിനെ അനുവദിക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
Advertisements