പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി കോളേജിന്റെ കെ.രാമവര്‍മ സ്മാരക സാഹിത്യ പുരസ്‌കാരം സി.ആര്‍. പുണ്യയ്ക്ക്

പന്തളം: പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി കോളേജിന്റെ കെ.രാമവര്‍മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് (10001 രൂപ) സി.ആര്‍.പുണ്യയുടെ ‘കൊളം കര കൊളം’ എന്ന ചെറുകഥ തിരഞ്ഞെടുത്തു. 14 ന് നാലുമണിക്ക് പന്തളം കൊട്ടാരം തിരുവാഭരണ മാളികയ്ക്ക് മുമ്പില്‍ നടക്കുന്ന ചടങ്ങില്‍ കേരള കലാമണ്ഡലം മുന്‍ വിസി പി .എന്‍ . സുരേഷ് പുരസ്‌കാരം സമര്‍പ്പിക്കും.

Advertisements

പാലക്കാട് പുലാപ്പറ്റ ചോലയില്‍ രാധാകൃഷ്ണന്റെയും പ്രമീളയുടെയും മകളായ പുണ്യ മദ്രാസ് സര്‍വകലാശാല മറീന ക്യാംപസില്‍ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. എഴുത്തുകാരായ രവിവര്‍മ തമ്പുരാന്‍, രാജീവ് ശിവശങ്കര്‍, സുരേഷ് പനങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് വിധി നിര്‍ണയിച്ചത്. പന്തളം കൊട്ടാരം കുടുംബാംഗം പന്തപ്ലാവില്‍ കെ.രാമവര്‍മരാജയുടെ സ്മരണയ്ക്കായി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി പാലസ് വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

Hot Topics

Related Articles