സിബിഐ വന്നാലും ഭയമില്ല ; ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കണ്ണൂര്‍ : തനിക്കെതിരായ കേസുകളില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ല.കരുണാകരൻ ട്രസ് സംബന്ധിച്ച്‌ പിരിച്ച പണത്തിന്റെ കണക്കും വിജിലൻസിന് നല്‍കും. കേസിലെ പരാതിക്കാരൻ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. കൊല്ലാൻ വന്ന സി പി എമ്മുകാര്‍ക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു. കള്ള സാക്ഷികളെ വച്ച്‌ മറ്റുള്ളവര്‍ക്ക് എതിരെ കേസ് എടുക്കുകയാണ്. ഈ സര്‍ക്കാര്‍ തരംതാണു, അധഃപധിച്ചു. മുതിര്‍ന്ന സിപിഎം നേതാവിനെതിരായ ആരോപണത്തില്‍ ജി ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ശക്തിധരന്റെ ആരോപണം സംബന്ധിച്ച്‌ സര്‍ക്കാര്‍ എന്താണ് അന്വേഷിക്കാത്തത്? ഏതോ പയ്യൻ കൊടുത്ത കേസില്‍ എനിക്കെതിരെ 10 ലക്ഷത്തിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.