ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം; റീബില്‍ഡ് കേരള പദ്ധതിക്കായി കോടികള്‍ സമാഹരിച്ചെങ്കിലും ഉപയോഗിക്കുന്നില്ല; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂട്ടിക്കലിലെ ദുരന്ത ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ദുരന്തം മുന്‍കൂട്ടി കാണുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്. മഹാ പ്രളയത്തിനുശേഷം റീബില്‍ഡ് കേരള പദ്ധതിക്കായി കോടികള്‍ സമാഹരിച്ചെങ്കിലും ഉപയോഗിക്കുന്നില്ല. ദുരന്ത സ്ഥലങ്ങളില്‍ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു

Hot Topics

Related Articles