പാലക്കാട് : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. 50,000 രൂപ കെട്ടിവക്കണം. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്.
Advertisements
രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും.