കടന്നലുകൾ പ്രൊഫഷണൽ ആകും ! നികേഷ് കുമാർ നയിക്കും 

കണ്ണൂർ :  നവമാധ്യമ ഇടപെടലുകളില്‍ അടിമുടി പ്രൊഫഷണലാകാൻ സി.പി.എം. നിലവില്‍ പാർട്ടിക്ക് ഔദ്യോഗിക ഡിജിറ്റല്‍ പ്രചാരണസംഘങ്ങളുണ്ടെങ്കിലും അതുപോരെന്നാണ് വിലയിരുത്തല്‍. അനുഭാവി ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകള്‍ അടുത്തകാലത്ത് പാർട്ടിക്കു തലവേദനയുണ്ടാക്കിയിരുന്നു. 

Advertisements

പോരാളി ഷാജി, ചെങ്കതിർ, ചെങ്കോട്ട തുടങ്ങിയ പേജുകളെ പരസ്യമായി വിമർശിച്ച്‌ സി.പി.എം. കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ രംഗത്തുവന്നിരുന്നു.പാർട്ടിക്കെതിരായ പ്രചാരണങ്ങള്‍ പ്രതിരോധിക്കാനും പാർട്ടിയും സർക്കാരും മുന്നോട്ടു­വെക്കുന്ന പുരോഗമന-വികസന കാഴ്ചപ്പാടുകള്‍ താഴേത്തട്ടില്‍ എത്തിക്കാനും പ്രൊഫഷണല്‍സംഘം വേണമെന്ന കാഴ്ചപ്പാടിലാണ് പുതിയനീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവഴി വെട്ടുകിളി ഗ്രൂപ്പുകളെ വെട്ടിനിരത്താൻ കഴിയും. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച്‌ മുഴുവൻസമയ പാർട്ടിപ്രവർത്തകനായ എം.വി. നികേഷ് കുമാർ പ്രൊഫഷണല്‍ സംഘത്തിനു നേതൃത്വം നല്‍കുമെന്നാണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന പാർട്ടി ക്ലാസില്‍ കേന്ദ്രകമ്മിറ്റിയംഗം വ്യക്തമാക്കിയത്. എന്നാല്‍, ഇതു സ്ഥിരീകരിക്കാൻ നികേഷ് കുമാർ തയ്യാറായില്ല. പാർട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്റെഭാഗമായി എല്ലാതലത്തിലുള്ള പാർട്ടിനേതാക്കള്‍ക്കും പരിശീലനം നല്‍കും. ജില്ലാകമ്മിറ്റിയംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി. ഇനി ഇതു ബ്രാഞ്ചുതലംവരെ നല്‍കും. പാർട്ടിയില്‍നിന്നു പരിശീലനം കിട്ടുന്നവർ പ്രൊഫഷണല്‍ സംഘങ്ങള്‍ക്കൊപ്പംചേർന്നു പ്രവർത്തിക്കും.

സംസ്ഥാനതലം മുതല്‍ വാർഡുതലംവരെ വേതനം നല്‍കി മികവുള്ളവരെ (പാർട്ടിക്കു പുറത്തുള്ളവരാണെങ്കിലും) നിയോഗിക്കാനാണു തീരുമാനം. നിലവില്‍ 50 അംഗ പ്രൊഫഷണല്‍ സംഘമാണ് സംസ്ഥാനതലത്തില്‍ പ്രവർത്തിക്കുന്നത്. ഇത് നൂറായി ഉയർത്തും. 

സംഘത്തില്‍ ഐ.ടി., മാധ്യമമേഖലകളിലുള്ളവർ ഉണ്ടാകും. സംസ്ഥാന കമ്മിറ്റിക്കു കീഴിലാണ് പ്രവർത്തനം. ഇതേതരത്തില്‍ 14 ജില്ലാകമ്മിറ്റികളിലും സംസ്ഥാനടീമിൻ്റെ നിരീക്ഷണത്തില്‍ വേറെ സംഘത്തെ നിയോഗിക്കും. 

ഏരിയാ തലത്തിലും വാർഡുതലത്തിലും നിരീക്ഷണത്തിനും പ്രചാരണത്തിനും പ്രത്യേക സമിതിവരും. സംസ്ഥാന ടീമിനു സംസ്ഥാന കമ്മിറ്റിയും ജില്ലാ ടീമിന് ജില്ലാ കമ്മിറ്റിയുമാകും വേതനം നല്‍കുക. താഴെത്തലങ്ങളിലുള്ളവർക്ക് ഏരിയാ കമ്മിറ്റി വേതനം നല്‍കും.

ആശയപ്രചാരണത്തിനു വാർഡുതലത്തില്‍വരെ പ്രൊഫഷണലുകള്‍ കോഡിനേറ്ററായി വാട്സാപ്പ് ഗ്രൂപ്പുകള്‍ വരും. ഇവരുടെ നിർദേശപ്രകാരമായിരിക്കും ആശയപ്രചാരണവും പ്രതിരോധവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.