കുറവിലങ്ങാട് : സര്‍ക്കാർ രാഷ്ട്രീയ പകപോക്കലും മാധ്യമവേട്ടയും നടത്തുകയാണെന്ന് ആരോപിച്ച്, കെപിസിസിയുടെ ആഹ്വാനമനുസരിച്ച് ഇൻഡ്യൻ നാഷണൽ കോണ്‍ ഗ്രസ്, കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കെപിസിസി മെംബര്‍ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, മിനി മത്തായി, ചെറിയാച്ചൻ വെള്ളായിപ്പറമ്പിൽ, ബേബി തൊണ്ടാംകുഴി, പീറ്റര്‍ മാലിപ്പറമ്പിൽ, അനില്‍ കാരക്കന്‍, ചെറിയാന് കെ. ജോസ്, ജെഫി ജോസഫ്, ശ്രീലേഖ മണിലാല്‍, മാനുവല്‍ വര്‍ഗീസ്, ടോമി നിരപ്പേല്‍, സെബാസ്റ്റ്യന്‍ കടുവാക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.