കോട്ടയത്ത് കടുവയിറങ്ങി..! എം.ടി സെമിനാരി സ്‌കൂളിൽ ആളെക്കൂട്ടി കടുവയുടെ പെരുന്നാൾ പ്രചാരണം; വാട്‌സപ്പിൽ വൈറലായി കടുവാക്കൂട്ടത്തിന്റെ കറക്കം

ജാഗ്രതാ ന്യൂസ്
സിനിമാ ഡെസ്‌ക്

Advertisements

കോട്ടയം: നഗരത്തെ ഇളക്കിമറിച്ച് രാത്രിയിൽ കടുവയിറങ്ങി. ഇനി മൂന്നോ നാലോ ദിവസം കോട്ടയം നഗരത്തിൽ കടുവയും സംഘവും ഉണ്ടാകും. പള്ളിപ്പെരുന്നാളിന് ആളെക്കൂട്ടാൻ കടുവാക്കൂട്ടം വാട്‌സപ്പിൽ ഇറക്കിയ സന്ദേശം കോട്ടയത്തെ സോഷ്യൽ മീഡിയയെ ഇറക്കി മറിക്കുകയും ചെയ്തു. സന്ദേശം കിട്ടിയവർ കിട്ടിയവർ ഗ്രൂപ്പിൽ ജോയിൻ ചെയ്ത് കടുവാ സംഘത്തിലേയ്ക്കു ചേരാനെത്തിയതോടെ ആവേശം കടുവാക്കൂടേറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കടുവയുടെ എം.ടി സെമിനാരി സ്‌കൂളിലെ ഷൂട്ടിംങ് ലൊക്കേഷനിലേയ്ക്കു ആളെ കണ്ടെത്താൻ നൽകിയ വാട്‌സ്അപ്പ് സന്ദേശമാണ് വൈറലായി മാറിയത്. എംടി സെമിനാരി സ്‌കൂളിൽ ഷൂട്ടിംങ് ലൊക്കേഷനിൽ പള്ളിപ്പെരുന്നാൾ സീനിൽ അഭിനയിക്കുന്നതിനായി 1500 ഓളം യുവതീ യുവാക്കളെ ആവശ്യമുണ്ടായിരുന്നു. ഈ സീനിലേയ്ക്കു ആളെ കണ്ടെത്തുന്നതിനായി കോ ഓർഡിനേറ്റർ രാജീവ് കറുകച്ചാലിന്റെ സംഘത്തിലുണ്ടായിരുന്ന മനീഷും ജോയലും ചേർന്നാണ് വാട്‌സ്അപ്പ് പ്രചാരണം എന്ന ആശയം തുടങ്ങി വച്ചത്.

ഇരുവരും ചേർന്ന് – കോട്ടയം M T സെമിനാരിയിൽ 6, 7,8 December 2021തിയതികളിൽ Pritviraj മൂവി ഷൂട്ടിംങ് നടക്കുന്നു. വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന ഷൂട്ടിൽ അഭിനയിക്കാൻ (പെരുന്നാൾ സീൻ ).1990 ൽ നടക്കുന്ന രംഗങ്ങൾ ആയത് കൊണ്ട് Boys മുണ്ട് /bellbottom Pants, ഒറ്റ കളർ ഷർട്ടും (ലൈറ്റ് കളർ), Girls ചുരിതാർ, പഴയ മോഡൽ, half സാരി ആണ് ധരിക്കേണ്ടത്. 3 ദിവസം ആണ് ഷൂട്ടിങ് പറഞ്ഞിരിക്കുന്നത് ചിലപ്പോൾ 4/5 ദിവസം ആകാം. payment ഷൂട്ടിംഗ് തിരുന്ന ദിവസമേ തരൂ.
Contact:+918921800691
Follow this link to join my WhatsApp group: https://chat.whatsapp.com/IS9Vq3gjh9jAm8iCpVZ6uR – ഇങ്ങനൊരു വാട്‌സ്അപ്പ് സന്ദേശം പുറത്തിറക്കിയതോടെ ആളുകൾ കൂട്ടത്തോടെ ഗ്രൂപ്പിലേയ്ക്ക് ഓടിയെത്തി. കടുവയുടെ വാർത്തകൾ നിറഞ്ഞു നിന്ന സിനിമാ പേജുകളിൽ നിന്നും, കടുവയ്‌ക്കൊപ്പം മുഖം കാണിക്കാനായി കോട്ടയത്തിന്റെ യുവത്വത്തിന്റെ കൂട്ടയിടി. ഇതോടെ നിമിഷ നേരം കൊണ്ട് വാട്‌സ്അപ്പ് ഗ്രൂപ്പിൽ മുഴുവൻ ആളുകൾ ഇടിച്ചെത്തി.

സിനിമാ ഷൂട്ടി്ംങ് നടക്കുന്ന ലൊക്കേഷനിൽ ആവശ്യത്തിന് ആളെത്തിയതിന്റെ ആശ്വാസത്തിലാണ് സംഘം. എന്തായാലും ഇന്ി ആളെ ആവശ്യമില്ലെന്നും പരമാവധി ആളുകളെ തങ്ങൾക്ക് ലഭിച്ചു കഴിഞ്ഞതായും ഷൂട്ടിംങ് സംഘവും പറയുന്നു. സംഗതി ഏതായാലും ഇതിനോടകം തന്നെ വൈറലമായി മാറിയിട്ടുമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.