പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കക്കി- ആനത്തോട് അണക്കെട്ട് രണ്ടു ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി. ഇതോടെ പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരാനാണ് സാധ്യത. റാന്നിയില്‍ അഞ്ചുമണിക്കൂറിനകവും കോഴഞ്ചേരിയില്‍ 11 മണിക്കൂറിനകവും ചെങ്ങന്നൂരില്‍ 15 മണിക്കൂറിനകവും വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.
കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളമെത്തും. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഡാം തുറന്ന് എന്നിരിക്കെ ആശങ്കപ്പെടേണ്ടതില്ലായെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷോളയാര്‍ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല തീര്‍ത്ഥാടനം സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലയ്ക്കലില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ തിരികെ അയക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. തുലാമാസ പൂജ കാലയളവില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാവില്ല.