കളമശേരി സ്ഫോടനം : കോട്ടയം ജില്ലയിൽ ജാഗ്രത നിർദേശം : പരിശോധന കർശനമാക്കുന്നു : സമ്മേളന വേദികളിൽ കർശന പരിശോധന 

കോട്ടയം : കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും കർശന ജാഗ്രത നിർദ്ദേശം. സ്ഫോടനത്തിന്റെ പശ്ചാതലത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. ജില്ലയിൽ സമ്മേളനം നടക്കുന്ന വേദികളിൽ പൊലീസ് പരിശോധന നടക്കും. എല്ലാ സ്ഥലങ്ങളിലും വാഹന പരിശോധന കർശനമാക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ട്.  ഇത് കൂടാതെ ബോംബ് സ്ക്വാഡ് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ റെയിവേ സ്റ്റേഷനിലെ സ്റ്റേഷനുകളിലും കൂടുതൽ ആളുകൾ ചേരുന്ന വേദികളിലും പരിശോധന കർശനമാക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിട്ടുണ്ട്.

Hot Topics

Related Articles