‘കാമുകി തരിണിയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് കാളിദാസ്’ ; ഷി അവാര്‍ഡ് വേദിയിൽ സൂര്യയുടെ ശബ്ദം അനുകരിച്ച്‌ തരിണിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി താരം

ജയറാമിന്റെ മകൻ കാളിദാസ് ജയറാം ഏവർക്കും സുപരിചിതനായ ഒരു താരമാണ്. മലയാളത്തിലും തമിഴിലുമെല്ലാം കാളിദാസ് തന്റെ സാന്നിധ്യം അറിയിയിച്ചും കഴിഞ്ഞു. താരം
പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ച് നാൾ മുൻപ് പുറത്തു വന്നിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ഡേയിലായിരുന്നു കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ പ്രണയത്തിലാണെന്ന വിവരം വിവരം കാളിദാസ് ആരാധകരെ അറിയിച്ചത്.

തരിണിയോടുള്ള തന്റെ പ്രണയം ഇപ്പോള്‍ പൊതുവേദിയില്‍ വച്ച്‌ വെളിപ്പെടുത്തി വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞിരിക്കുകയാണ് കാളിദാസ്.
ഷി അവാര്‍ഡ് വേദിയിലാണ് തരിണിയെ വിവാഹം ചെയ്യാൻ പോകുകയാണെന്ന് കാളിദാസ് തുറന്നു പറഞ്ഞിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയുടെ പ്രൊമോ വീഡിയോയില്‍ വേദിയില്‍ വച്ചുള്ള ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഉള്‍പ്പെടുത്തി ഇരിക്കുകയാണ്. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023ലെ പുരസ്കാരം വേദിയില്‍ വച്ച്‌ തരിണിക്ക് ലഭിച്ചിരുന്നു. നിങ്ങള്‍ക്ക് പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെൻഷൻ ചെയ്യാതാരിക്കാൻ പറ്റില്ല എന്നും തരിണിയോട് ചൂണ്ടിക്കാട്ടിയ അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

വേദിയിലെത്തിയ കാളിദാസിനോട് തരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിച്ചു. വിവാഹം കഴിക്കാൻ പോകുകയാണെന്നായിരുന്നു ഇതിന് കാളിദാസ് നല്‍കിയ മറുപടി. ഇതിന് പിന്നാലെ സൂര്യയുടെ ശബ്ദം അനുകരിച്ച്‌ തരിണിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ കാളിദാസ് തന്റെ പ്രണയിനിയെ എടുത്തുയര്‍ത്തുന്ന രംഗമാണ് പ്രൊമോ വീഡിയോയിലുള്ളത്.

ഒരു തിരുവോണ ദിനത്തില്‍ കാളിദാസ് പങ്കുവെച്ച കുടുംബ കുടുംബ ചിത്രത്തില്‍ തരിണിയും ഉണ്ടാായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും തരിണി സ്ഥിരം സാന്നിധ്യം അറിയിച്ചു. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയിലാണ് താരം പ്രണയം വെളിപ്പെടുത്തിയത്. വിവാഹം എപ്പോഴായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

Hot Topics

Related Articles