കുറവിലങ്ങാട് : കാളികാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉൽസവം 29 മുതൽ നടക്കും. 29 ന് വൈകിട്ട് 7.30 നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ദിനേശൻ നമ്പൂതിരിയുടെയും മേൽശാന്തി മംഗലത്തുമന അജയൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. രാത്രി 9.30 ന് ഓട്ടൻതുള്ളൽ.
30 ന് രാവിലെ 8 ന് ശ്രീബലി ശ്രീഭൂതബലി, 12. 30 ന് മഹാപ്രസാദ്മൂട്ട്. വൈകിട്ട് 6 ന് കുറവിലങ്ങാട് അയ്യപ്പ സേവാസംഘത്തിന്റെ കീഴിലുള്ള ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, രാത്രി 8.30 ന് ഭഗവത് സേവ, 8.45 ന് കളം എഴുത്തുംപാട്ടും 9 ന് കൊടിക്കീഴിൽ വിളക്ക്, 8 30 ന് തിറയാട്ടം- നാടൻപാട്ടും നൃത്താവിഷ്കാരവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
31ന് രാവിലെ 8 ന് ശ്രീബലി ശ്രീഭൂതബലി, 12. 30 ന് മഹാപ്രസാദ്മൂട്ട്. വൈകിട്ട് 6 ന് കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, രാത്രി 9ന് നൃത്ത നാടകം. ഏപ്രിൽ 1ന് രാവിലെ 8 ന് ശ്രീബലി ശ്രീഭൂതബലി, 9 ന് പള്ളിയമ്പിൽ നിന്നും ജനത ജംഗ്ഷനിൽ നിന്നും കുംഭകുട ഘോഷയാത്രയും താന്നിക്കലിൽ നിന്നും താൽപ്പൊലി ഘോഷയാത്രയും നടക്കും. 10 ന് ആയില്യം പൂജ, 12. 30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, രാത്രി 8 ന് ഡാൻസ്, 8.30 ന് തിരുവാതിര, 9 ന് ഗാനമേള.
ഏപ്രിൽ 2 ന് രാവിലെ ത്രികാലപൂജ കളഭാഭിഷേകം, 8 ന് പൊങ്കാല ആരംഭം,9 ന് നാരായണീയം, 10.30 ന് ഉത്സവ ബലി, ഉച്ചയ്ക്ക് 12 ന് ഉത്സവബിൽ ദർശനം, 12. 30 ന് മഹാപ്രസാദമൂട്ട്, 1 ന് വലിയ പായസം. വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, രാത്രി 8:45 ന് കളംഎഴുത്തുംപാട്ടും 9.30 ന് മലേപ്പറമ്പ് ലക്ഷ്മി നാരായണ ദേവസ്ഥാനത്ത് പള്ളിവേട്ട. 11.45 ന് പള്ളിവേട്ട എതിരേൽപ്പ്.
ഏപ്രിൽ 3 ന് രാവിലെ 7.30 ന് ആറാട്ട് ബലി, 7. 45 ന് കൊടിയിറക്ക്, 8 ന് ആറാട്ട് പുറപ്പാട്, 9 ന് ആറാട്ട് എതിരേൽപ്പ്, 10. 30 ന് ഇരുപത്തിയഞ്ച് കലശം,11 ന് പൂരംഇടി, 12. 30 ന് ആറാട്ട് സദ്യ എന്നിവ നടക്കും.