കല്ലറ : കല്ലറ പഞ്ചായത്തിലെ പറവൻതുരുത്ത് – ഉദയം തറ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കല്ലറ പഞ്ചായത്ത് ഘടകം കല്ലറ പഞ്ചായത്ത് ആഫീസിനു മുൻപിൽ ധർണ്ണ നടത്തി. ധർണ്ണ സമരം വൈക്കം മണ്ഡലം പ്രസിഡന്റ് പി.ആർ സുബാഷ് ഉത്ഘാടനം ചെയ്തു. 120 കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്രവും.
കല്ലറ മാർക്കറ്റ് ജംഗ്ഷനിലെ ഗതാഗത കുരുക്കിന്റെ വ്യാപ്തി കുട്ടിക്കെണ്ട് പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ച റോഡിന്റെ ബാക്കി പ്രവർത്തികൾ എത്രയും പൂർണ്ണമാക്കണമെന്ന ധർണ്ണാ സമരം ആവശ്യപ്പെട്ടു. കല്ലറ പഞ്ചായത്ത് ബിജെപി പ്രസിഡൻ്റ് അരവിന്ദ് ശങ്കർ , പഞ്ചായത്ത് മെമ്പർ ജോയി കല്പകശ്ശേരി . ചെല്ലപ്പൻ. പറവൻതുരുത്ത്. ഷാജീ ഇ, ടി.കെ അനിരുദ്ധൻ . സരീത സഭിലാഷ് തുടങ്ങിയവർ സംസാരീച്ചു.