നൂറനാട് കളളനോട്ട് കേസ് :ഏഴാംപ്രതി അറസ്റ്റില്‍

ആലപ്പുഴ :ചാരുംമൂട്ടിൽ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഏഴാമത്തെ പ്രതിയും അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും ഇപ്പോൾ തിരുവനന്തപുരം തമ്പാനൂർ രാജാജി നഗറില്‍ താമസക്കാരനായ രത്തിനം ബാബു 46 ആണ് അറസ്റ്റിലായത്.

Advertisements

മീറ്റർ ടെക്നീഷ്യൻ ആയിട്ടും, ടാക്സി ഡ്രൈവറായിട്ടും ജോലി ചെയ്തു വരുന്നതിനിടയിലാണ് കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ ഷംനാദുമായിഅടുപ്പത്തിലായത്. അങ്ങനെ ഷംനാഥിന്റെ ടാക്സി വാഹനങ്ങളിൽ ഡ്രൈവർ ആയിട്ട് ജോലി നോക്കി വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷംനാഥിന്റെ കള്ളനോട്ട് ബിസിനസിലെ മുഖ്യ സഹായിയായി മാറുകയായിരുന്നു ബാബു. തിരുവനന്തപുരം വാളകത്തുമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ചും നെല്ലിമുക്കത്തുള്ള റിസോർട്ടിൽ വച്ചും ഓച്ചിറയിലും ഇടപ്പള്ളികോട്ടയിലും ഉള്ള വാടകവീട്ടിൽ വെച്ചും കള്ളനോട്ട് അടിച്ചിട്ടുള്ള സമയങ്ങളിൽ എല്ലാം മുഖ്യപങ്കാളിയായിരുന്നു ബാബു.

കള്ളനോട്ടുകൾ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള മുഖ്യപങ്ക് വഹിച്ചിരുന്ന ബാബുവിനെ ചെങ്കൽചൂളയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തു അന്വേഷണം തുടരുമെന്ന് നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.