കർഷകർക്ക് കൃഷിയിടങ്ങളിൽ നാശനഷ്ടം; കുരങ്ങൻ, കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു

കല്ലൂപ്പാറ കാട്ടുപന്നികളുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടുമ്പോൾ നാട്ടിലിറങ്ങിയ വാനരന്മാരുടെ ശല്ല്യം കർഷകർക്ക് കൂനിമേൽ കുരുവായി. പഞ്ചായത്ത് നാലാം വാർഡിലാ ണ് കഴിഞ്ഞ ദിവസം ഒറ്റയായും കൂട്ടമായും കുരങ്ങുകൾ എത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ചൂട് കൂടുകയും വനത്തിൽ ഭക്ഷ്യ വസ്തുക്കൾ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ സമീപ വനങ്ങളിൽ നിന്ന് നാട്ടിൽ ഇറങ്ങിയത്. പൊതുവേ ഉപദ്രവകാരികളല്ലാത്ത ഇവ കരിക്ക്, വാഴക്കുല, പഴവർഗ്ഗങ്ങളും മറ്റു പച്ചക്കറികൾ തുടങ്ങിയവയും കൂടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പാകം ചെയതതും അല്ലാത്തതുമായ ആഹാര സാധനങ്ങൾ തിന്നുനശിപ്പിക്കുന്നതായും പരാതിയുണ്ട്. അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles